സ്നേഹത്തിന്റെയും കരുതലിന്റെയും കാണാ കാഴ്ചകൾ | Peranbu | Review

Movie : പേരൻപ്

Language : Tamil

Director : Ram

Cast : Mammootty, Sadhana, Anjali, Anjali Ameer

മലയാളത്തിന്റെ മഹാ നടൻ മമ്മൂട്ടിയെ കേന്ദ്ര കഥാപാത്രമാക്കി തമിഴ് സിനിമയുടെ അഭിമാനമായ സംവിധായകൻ റാം ഒരുക്കുന്ന ചിത്രം. Announce ചെയ്ത് മൂന്ന് വർഷത്തോളം നീണ്ട കാത്തിരിപ്പ്..
നിരവധി അന്താരാഷ്ട്ര ചലച്ചിത്ര മേളകളിൽ നിന്ന് ഉയർന്നു കേട്ട ഗംഭീര അഭിപ്രായങ്ങൾ.. പുറത്തിറങ്ങിയ ട്രെയിലറും, സ്നീക്ക് പീക്ക് വീഡിയോസും ഒക്കെ പ്രതീക്ഷയുയർത്തി..
യുവൻ ശങ്കർ രാജയുടെ ഗാനങ്ങളും ഹൃദ്യമായി..
അങ്ങനെ ആദ്യ ദിവസം തന്നെ ചിത്രം കാണാൻ കയറി..

അമുദവൻ എന്ന കഥാപാത്രമായി അക്ഷരാർത്ഥത്തിൽ ജീവിക്കുകയാണ് മമ്മുക്ക ചിത്രത്തിൽ. താനൊരു Living Legend ആണെന്ന് അടിവരയിടുന്ന അതി ഗംഭീര പ്രകടനം. ഇത്രയും മലയാളി സംവിധായകർ ഉണ്ടായിട്ടും ഇത്രയും വർഷം ആയിട്ടും അവരൊന്നും എന്തേ മമ്മുക്കയ്ക്ക് ഇത്തരം ഒരു വേഷം കൊടുത്തില്ല എന്ന് അതിശയിച്ചു പോകും. ശബ്ദം കൊണ്ട് തന്നെ കാഴ്ചക്കാരുടെ കണ്ണ് നിറയ്ക്കാൻ കഴിയുന്ന ഒരു അത്ഭുത പ്രതിഭയാണ് മമ്മൂട്ടി. ഇതിൽ പിന്നെ അതിനൊത്ത അവസരങ്ങളിലെ പ്രകടനം കൂടി ആയപ്പോൾ.. ഒന്നും പറയാൻ ഇല്ല..
സൂക്ഷ്‌മാഭിനയത്തിലൂടെ നമ്മളെ വിസ്മയിപ്പിക്കുന്നു മമ്മുക്ക.
സാധന എന്ന കൊച്ചു മിടുക്കി ഭിന്നശേഷിയുള്ള പെണ്കുട്ടിയായി ഗംഭീര പ്രകടനം.. ഒരു രക്ഷയും ഇല്ല.. ദേശീയ തലത്തിൽ അവാർഡുകൾ ലഭിച്ചില്ലെങ്കിൽ അത് ആ കുട്ടിയോട് ചെയ്യുന്ന വലിയൊരു അനീതി തന്നെ ആയിരിക്കും.. അത്രമേൽ മികച്ച പ്രകടനം.. കാണുന്ന പ്രേക്ഷകരെ അഭിനയം കൊണ്ട് ഞെട്ടിക്കും ഈ കൊച്ചു പെണ്കുട്ടി..
അഞ്ജലി, അഞ്ജലി അമീർ എന്നിവർ അവരുടെ വേഷങ്ങൾ ഭംഗിയാക്കി..

സിനിമയുടെ നട്ടെല്ല് എന്ന് പറയുന്നത് യുവൻ ശങ്കർ രാജയുടെ ഉഗ്രൻ പശ്ചാത്തല സംഗീതമാണ്..
സിനിമയുടെ മൊത്തം ഭാവവും ഫിലും ആവഹിച്ചാണ് അദ്ദേഹം സംഗീതം ഒരുക്കിയിരിക്കുന്നത്.. പശ്ചാത്തല സംഗീതത്തിലൂടെ പ്രേക്ഷകനെ കഥയിലേക്ക് എടുത്ത് എറിയുന്ന ഫീലാണ് ചിത്രം കാണുമ്പോൾ..
ഛായാഗ്രഹണവും എടുത്തു പറയേണ്ടതാണ്.. തേനി ഈശ്വറിന്റെ ക്യാമറ മിഴിവുള്ള രംഗങ്ങൾ പകർത്തി.. ആദ്യ പകുതിയിലെ വീടും, അവിടുത്തെ രംഗങ്ങൾ ഒക്കെ വളരെ മനോഹരമായി ചിത്രീകരിച്ചിട്ടുണ്ട്..

ഇന്നത്തെ സമൂഹത്തിൽ പ്രായപൂർത്തിയായ, ശാരീരിക മാനസിക വൈകല്യങ്ങൾ ഉള്ള ഒരു പെണ്കുട്ടിയും അവളുടെ അച്ഛനും നേരിടേണ്ടി വരുന്ന പ്രശ്നങ്ങൾ പച്ചയായി തുറന്നു കാണിക്കുകയാണ് റാം. ഒരുപക്ഷേ ആ ധൈര്യം തന്നെയാണ് അദ്ദേഹത്തെ മറ്റ് സംവിധായകരിൽ നിന്ന് വ്യത്യസ്തനാക്കുന്നതും. കൂടുതൽ കഥയിലേക്ക് കടക്കുന്നില്ല.. കണ്ട് തന്നെ അറിയുക..

ദേശീയ അന്തർദേശീയ തലങ്ങളിൽ ചിത്രം ഇനിയും അവാർഡുകൾ വരിക്കൂട്ടും എന്നുള്ളത് തർക്കമില്ലാത്ത കാര്യമാണ്.. ഇങ്ങനൊരു നല്ല ചിത്രം അവാർഡ് സിനിമ എന്ന് പറഞ്ഞു ഒതുക്കാതെ തിയറ്ററിൽ വൻ വിജയം ആകട്ടെ എന്ന് പ്രാർത്ഥിക്കുന്നു.. ഒരു നല്ല സിനിമ കണ്ട സന്തോഷത്തോടെയും അഭിമാനത്തോടെയും ഓരോ പ്രേക്ഷകനും നെഞ്ചും വിരിച്ച് ഇറങ്ങി വരാം തീയറ്ററിൽ നിന്ന്..

Leave a Reply

Your email address will not be published. Required fields are marked *

%d bloggers like this: