Revenge കൊണ്ട് വ്യത്യസ്തമാകുന്ന Revenge Thriller | Adanga Maru | Review | Jayam Ravi

Movie : Adangamaru (2018)

Language : Tamil

Genre : Revenge Thriller

Cast : Jayam Ravi, Rashi Khanna, Babu Antony

Director : Karthik Thangavel

സ്ക്രിപ്റ്റ് സെലക്ഷനിൽ മറ്റ് തമിഴ് താരങ്ങളെ അപേക്ഷിച്ച് ഏറെ മുന്നിൽ നിൽക്കുന്ന താരമാണ് ജയം രവി.
വെറും സാമ്പത്തിക വിജയം മാത്രം അല്ലാതെ മികച്ച ചിത്രങ്ങളുടെ ഭാഗമാകാൻ ശ്രമിക്കുന്ന നടൻ.

അദ്ദേഹത്തിന്റെ 2018 ഡിസംബറിൽ റിലീസ് ആയ ത്രില്ലർ ചിത്രമാണ് അടങ്ക മാറ്. സ്ക്രിപ്റ്റ് സെലക്ഷനിൽ ഇപ്പോഴും മുന്നിൽ തന്നെ ആണ് ജയംരവി എന്ന് ഒരിക്കൽ കൂടെ തെളിയിച്ചിരിക്കുകയാണ് ഈ ചിത്രത്തിലൂടെ.
കാര്യം കഥയിൽ വല്യ പുതുമ ഒന്നും അവകാശപെടാൻ ഇല്ല ഒരു സാദാ റിവഞ്ച് ത്രില്ലർ തന്നെയാണ് എങ്കിലും ചിത്രത്തിന്റെ കിടിലൻ മേക്കിങ് കൊണ്ട് കാണുന്നവരെ പിടിച്ചിരുത്തും. സാധാരണ ഇത്തരം റിവഞ്ച് സിനിമകളിൽ നായകൻ പകരം വീട്ടുന്ന രീതികളാണ് പ്രേക്ഷകരെ ത്രില്ലടിപ്പിക്കുക. അതിൽ 100% വിജയിച്ചിട്ടുണ്ട് അടങ്ക മാറ്.
എതിരാളികളോട് റിവഞ്ച് ചെയ്യന്ന രീതി ഒരു രക്ഷേം ഇല്ല.
തുടക്കം മുതൽ അവസാനം വരെ ഒരു സീൻ പോലും ബോറടിക്കാത്ത രീതിയിലാണ് ചിത്രത്തിന്റെ മേക്കിങ്.
ത്രില്ലർ പടം ആണെങ്കിലും ചെറിയ റൊമാൻസ്, ഫാമിലി, സോങ്‌സ് എല്ലാം തന്നെ കടന്നു വരുന്നുണ്ട് ചിത്രത്തിൽ. എന്നാൽ അതൊന്നും കണ്ടിരിക്കുന്ന പ്രേക്ഷകന് അരോചകം ആകാത്ത വിധം നന്നായി തന്നെ ആണ് എടുത്തിരിക്കുന്നത്.

സബ് ഇൻസ്പെക്ടർ ആയി ജോലിയിൽ പ്രവേശിക്കുന്ന നായകൻ.
തന്റെ മുന്നിൽ കാണുന്ന അനീതികൾക്ക് എതിരെ പ്രതികരിക്കുന്നു.
പക്ഷെ തന്റെ മുകളിൽ ഉള്ള ഓഫീസേർസ് എല്ലാം അവരുടെ കൂടെ ആണെന്ന് നായകൻ മനസിലാക്കുന്നു.
പിന്നീട് ശക്തമായ അവഗണന ആണ് നായകൻ അനുഭവിക്കേണ്ടി വരുന്നത്.
തുടർന്ന് നായകന്റെ കുടുംബത്തിൽ ഉണ്ടാകുന്ന ഒരു വലിയ ദുരന്തം, പിന്നെ അതിന്റെ റിവഞ്ച്. ഇത്രയും കാണുമ്പോൾ ഇതൊക്കെ നമ്മൾ
കണ്ട് മടുത്ത കഥ ആയിട്ടൊക്കെ തോന്നും, പക്ഷേ സിനിമയുടെ ഹൈലൈറ്റ് അതിന് ശേഷം നായകൻ റിവെഞ്ചിന് ഉപയോഗിക്കുന്ന രീതിയാണ്..

ഇന്റർവെൽ മുതലാണ്‌ പടം കറക്ട് ട്രാക്കിലേക്ക് വരുന്നത്..
ആ ഇന്റർവെൽ പഞ്ച് തീർച്ചയായും ഏതൊരു പ്രേക്ഷകനും രോമാഞ്ചം ഉണ്ടാക്കും.
രണ്ടാം പകുതിയിൽ ആവശ്യത്തിന് ഫൈറ്റ് ഒക്കെ ഉണ്ട്. എല്ലാം തന്നെ ഗംഭീരമാക്കിട്ടുണ്ട് ജയം രവി. പുള്ളീടെ ഒരു വൺ മാൻ ഷോ തന്നെയാണ് സിനിമ.
നമ്മുടെ ബാബു ആന്റണി ഉൾപ്പെടെ കുറെ താരങ്ങൾ ഉണ്ട്.
എല്ലാരും തന്നെ റോളുകൾ ഭംഗിയാക്കി.
സന്ദര്ഭത്തിന് അനുയോജ്യമായ പശ്ചാത്തല സംഗീതവും ചിത്രത്തെ കൂടുതൽ ആസ്വാദ്യകരമാക്കുന്നു.
ബോറടിക്കാതെ കണ്ടു തീർക്കാവുന്ന ഒരു നല്ല റിവഞ്ച് ത്രില്ലർ തന്നെയാണ് ചിത്രം.

Leave a Reply

Your email address will not be published. Required fields are marked *

%d bloggers like this: