ആദിയിൽ നിന്ന് അപ്പുവിലേക്ക് പ്രണവ് മോഹൻലാൽ മുന്നേറുന്ന ഇരുപത്തിയൊന്നാം നൂറ്റാണ്ട് | REVIEW

ഇരുപത്തിയൊന്നാം നൂറ്റാണ്ട്

പ്രണവ് മോഹൻലാൽ നായകനാകുന്ന രണ്ടാമത്തെ ചിത്രം. ആദിക്ക് ശേഷം കൃത്യം ഒരു വർഷം കഴിഞ്ഞു ഇറങ്ങുന്ന ചിത്രം. രാമലീലയ്ക്ക് ശേഷം അരുൺ ഗോപിയുടെ സംവിധാനം. ടോമിച്ചൻ മുളകുപ്പാടം നിർമ്മാണം, ഗോപി സുന്ദർ സംഗീതം. എന്തുകൊണ്ടും പ്രതീക്ഷ വയ്ക്കാവുന്നവർ അണിയറയിൽ.. ടീസറും, ഒടുവിൽ ഇറങ്ങിയ ട്രെയിലറും ഒരു പക്കാ Entertainer ആണ് എന്ന സൂചന നൽകി. സംവിധായകന്റെ വാക്കുകൾ കേട്ട് അമിത പ്രതീക്ഷകളുടെ ഭാരം ഇല്ലാതെ തന്നെ ചിത്രത്തിന് കയറി

ഒരു ടിപ്പിക്കൽ റൊമാന്റിക് – ആക്ഷൻ – കോമഡി Entertainer ആണ് ചിത്രം. തീയറ്റർ ഇളക്കി മറിച്ച പ്രണവിന്റെ ഉഗ്രൻ ടൈറ്റിൽ കാർഡ് കാണിച്ചു കൊണ്ട് തുടക്കം.. കഥയിലേക്ക് കടന്ന്, കുടുംബം, പ്രണയവും,തമാശകളും മറ്റുമൊക്കെയായി പോയ ആദ്യ പകുതിയിൽ എടുത്തു പറയാൻ മാത്രം ഒന്നും ഉണ്ടായില്ല. ഒരു ആവറേജ് എന്ന് പറയാവുന്ന തരക്കേടില്ലാത്ത ഒരു ആദ്യ പകുതി. കിടിലൻ ഒരു ഇന്റർവെൽ പഞ്ച് അവിടെ നിന്ന് ചിത്രത്തെ മുകളിലേക്ക് തൂക്കുന്നു.
ആദ്യ പകുതിയെ അപേക്ഷിച്ച് Interesting ആണ് രണ്ടാം പകുതി. സോഷ്യലി റിലവന്റ് ആയ കുറച്ചു സന്ദർഭങ്ങൾ വരുന്നുണ്ട് രണ്ടാം പകുതിയിൽ. കൂടുതൽ പറഞ്ഞു രസം കളയുന്നില്ല.
ഇത്തിരി ത്രില്ലും, ആക്ഷനും ഒക്കെയായി നല്ല രീതിക്ക് തന്നെ അവസാനിക്കുന്നു ചിത്രം. ( Climax ലെ VFX ബോറായിരുന്നു എങ്കിലും )

ആദിയിൽ കണ്ടതിൽ നിന്ന് വ്യത്യസ്തമായി വളരെ എനർജെറ്റിക് ആയ ഒരു പ്രണവിനെയാണ് ചിത്രത്തിൽ കാണാൻ സാധിക്കുക.
റൊമാൻസ് ഒക്കെ നന്നായി ചെയ്തിട്ടുണ്ട്. സെന്റിമെന്റൽ രംഗങ്ങളിലും വിചാരിച്ചതിനെക്കാൾ മികച്ച പ്രകടനം കാഴ്ചവച്ചിട്ടുണ്ട് പ്രണവ്.
പതിവ് പോലെ ഫൈറ്റ് സീനുകളിൽ കസറുന്നുണ്ട് പുള്ളി. ആ മേഖലയിൽ ഒരുപക്ഷേ ഇന്ന് മലയാളത്തിൽ വേറെ ആരും പ്രണവിന് ഒരു വെല്ലുവിളി ആയി ഇല്ല എന്ന് പറയാവുന്ന കിടിലൻ ആക്ഷൻ. ജോസഫ് നെല്ലിക്കലിന്റെ ഛായാഗ്രഹണവും, ഗോപി സുന്ദറിന്റെ അതിനൊത്ത പശ്ചാത്തല സംഗീതവും കൂടി ആയപ്പോൾ ആക്ഷൻ രംഗങ്ങൾ കയ്യടി നേടി.
പീറ്റർ ഹെയ്ൻ ചിത്രത്തിന് ചേരുന്ന തരത്തിലുള്ള ആക്ഷൻ രംഗങ്ങളാണ് തയ്യാറാക്കിയിട്ടുള്ളത്. അതുകൊണ്ട് തന്നെ ഹെവി മാസ്സ് എന്ന് പറയാവുന്ന ആക്ഷൻ ഒന്നും ഇല്ലെങ്കിലും ഉള്ളതൊക്കെ കിടു ആയിട്ടുണ്ട്.

കലാഭവൻ ഷാജോണും, മനോജ് കെ ജയനും, ധർമ്മജൻ, സിദ്ദിഖ് എന്നിങ്ങനെ ഒരു മികച്ച സപ്പോർട്ടിങ് കാസ്റ്റ് പലയിടങ്ങളിലും വീണു പോയേക്കുമായിരുന്ന ചിത്രത്തെ നല്ല രീതിക്ക് താങ്ങി നിർത്തുന്നുണ്ട്. ഗോകുൽ സുരേഷിന്റെ ഗസ്റ്റ് റോളും കൊള്ളാം.
നായികയുടെ പ്രകടനം ഒക്കെ ജസ്റ്റ് ഓകെ എന്ന് പറയാം.
വലിയ പുതുമ ഒന്നും ഇല്ലാത്ത കഥ മേക്കിങ് കൊണ്ട് ആവറേജ് അനുഭവം സമ്മാനിക്കുന്നു.
ചിത്രത്തിന്റെ ക്ലൈമാക്സ് രംഗങ്ങളിലെ VFX ഒക്കെ ശോകം ആയിരുന്നു. എന്തായാലും വലിയൊരു പടം, അപ്പൊ അതൊന്ന് ശ്രദ്ധിക്കാമായിരുന്നു എന്ന് തോന്നി.
ഒരു ഫാമിലി entertainment പാക്കേജിൽ നിന്ന് പ്രതീക്ഷിക്കുന്നത് ഒക്കെ ചിത്രത്തിൽ ഉണ്ട്.. ഒപ്പം യൂത്തിന് ആഘോഷിക്കാനുള്ളതും അരുൺ ഗോപി കരുത്തിയിട്ടുണ്ട്.. അമിത പ്രതീക്ഷകൾ ഇല്ലാതെ പോയാൽ, തരക്കേടില്ലാതെ കണ്ടിറങ്ങാവുന്ന ഒരു entertainer ആണ് ചിത്രം..

Rating :

Leave a Reply

Your email address will not be published. Required fields are marked *

%d bloggers like this: